കത്തിക്കയറി കിംഗ് ഓഫ് കൊത്ത | പെർഫെക്ട് ആക്‌ഷൻ ഹീറോയായി ദുൽഖർ

കുറേനാളുകൾക്ക് ശേഷം മലയാളത്തിൽ വന്ന ​ഗ്യാങ്സ്റ്റർ ഡ്രാമാ ചിത്രംകൂടിയാണ് കിം​ഗ് ഓഫ് കൊത്ത

തിയേറ്ററുകൾ വീണ്ടും ഉത്സവപ്പറമ്പാക്കി കിംഗ് ഓഫ് കൊത്ത .വലിയൊരു ഇടവേളക്ക് ശേഷം ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ആണ് കൊത്തക്ക് ലഭിച്ചത്. ഒ.ടി.ടിയിൽ വരുമ്പോൾ കാണാം എന്ന് കരുതിയിരിക്കുന്ന പ്രേക്ഷകനെ തിയേറ്ററിലേക്ക് കൊണ്ട് വന്നു ടിക്കറ്റ് എടുപ്പിക്കുന്ന രീതിയിലുള്ള മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആണ് കൊത്തയുടെ കീ ഹൈലൈറ്റ്.കുറേനാളുകൾക്ക് ശേഷം മലയാളത്തിൽ വന്ന ​ഗ്യാങ്സ്റ്റർ ഡ്രാമാ ചിത്രംകൂടിയാണ് കിം​ഗ് ഓഫ് കൊത്ത.അതിന്റെ ആവേശം സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാം.സിനിമയുടെ സൗണ്ട് എഫ്ഫക്റ്റ്, പശ്ചാത്തല സംഗീതം, ജെയ്ക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരുടെ സംഗീതം, ക്യാമറ, എഡിറ്റിംഗ്, എന്നിങ്ങനെ സിനിമയുടെ ഓരോ മേഖലയും മികച്ച നിലവാരം പുലർത്തിയിരുന്നു.

കിം​ഗ് ഓഫ് കൊത്ത’ എങ്ങനെയുണ്ട് ? പ്രേക്ഷകർക്ക് പറയാനുള്ളത്